സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും

കോവിഡ് പരിശോധന കൂട്ടുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു. മൊബൈൽ ആർ.ടി.പി.സി. ആർ ലാബുകൾക്കായി സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകി. 448 രൂപയായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്.

അതേസമയം കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയിരിക്കുകയാണ്. ഇന്നലെ 3677 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്-480, എറണാകുളം-408, കോട്ടയം -379, കണ്ണൂര്‍-312, കൊല്ലം 311, പത്തനംതിട്ട-289, ആലപ്പുഴ-275, മലപ്പുറം-270, തിരുവനന്തപുരം-261, തൃശൂര്‍-260, കാസര്‍ഗോഡ്-141, പാലക്കാട് -112, വയനാട് -93, ഇടുക്കി -86 എന്നിങ്ങിനെയാണ് കണക്കുകള്‍.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *