വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഇന്ന് രാവിലെ 11ന് ജനങ്ങൾക്കു തുറന്ന് കൊടുക്കും. ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോസ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം.
ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.ചൈനയിൽ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോൺക്രീറ്റ് നിറച്ച സ്റ്റീൽ റ്റ്യൂബോ കൊണ്ടു നിർമ്മിച്ചവയാണ്, നദിക്കു കുറുകെ ഉള്ളവയും. ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് കൊണ്ടു നിർമ്മിക്കപ്പെട്ടത് എന്നതും കടലിലാണ് എന്നതും പരിഗണിച്ചാൽ വലിയഴീക്കലേത് ഇത്തരത്തിൽ ഒന്നാമത്തേതാകും.
രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ ‍എന്‍ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ചിഞ്ചുറാണി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *