‘യുഡിഎഫിന് തന്നോട് പ്രണയം, അംഗരക്ഷകൻ ശ്രമിച്ചത് സഹായിക്കാന്‍’; കോവൂർ കുഞ്ഞുമോൻ

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ചറിയാതെ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ ആക്രമിച്ചുവെന്ന പേരിൽ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും മുഖ്യമന്ത്രിയെയും സ്റ്റേജിലേയ്ക്ക് കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. യു.ഡി.എഫിന് ഇപ്പോൾ തന്നോട് പ്രണയമാണെന്നും അതിനാലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും കോവൂർ കുഞ്ഞുമോൻ പരിഹസിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *