മ്യാന്‍മറില്‍ സൂച്ചിക്കെതിരെ അഴിമതി കുറ്റം ചുമത്തി പട്ടാളഭരണകൂടം

മ്യാന്‍മറില്‍ ഓങ്‌സാന്‍ സൂച്ചിയ്‌ക്കെതിരെ അഴിമതി കുറ്റങ്ങള്‍ ചുമത്തി പട്ടാളഭരണകൂടം. അനധികൃതമായി പണവും സ്വര്‍ണ്ണവും സ്വീകരിച്ചെന്നാണ് മുന്‍ഭരണാധികാരിയും നോബേല്‍ ജേതാവുമായ സൂച്ചിക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം. അര മില്ല്യണ്‍ ഡോളറും പതിനൊന്ന് കിലോഗ്രം സ്വര്‍ണ്ണവും സൂച്ചി അനധികൃതമായി സ്വീകരിച്ചെന്നാണ് കുറ്റപത്രത്തില്‍ വിശദമാക്കുന്നത്. മ്യാന്‍മറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ന്യൂ ലൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സൂച്ചി അധികാരദുര്‍വിനിയോഗത്തിലൂടെ അഴിമതി നടത്തിയതായി അഴിമതി ബ്യൂറോ കണ്ടെത്തിയതായാണ് പട്ടാളഭരണകൂടം ആരോപിക്കുന്നത്.സൂച്ചിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അഴിമതി വിരുദ്ധനിയമപ്രകാരം നിലനില്ക്കുന്നതാണെന്നും പട്ടാളഭരണകൂടം വ്യക്തമാക്കി. സൂച്ചിയ്ക്കുനേരെ രാജ്യദ്രോഹകുറ്റം, രഹസ്യ നിയമം ഭേദിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്്.

യാഗ്യാന്‍ സംസ്ഥാനത്തിലെ മുന്‍ മുഖ്യമന്ത്രി സൂച്ചിയ്‌ക്കെതിരെ നടത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സൂച്ചി തന്നില്‍ നിന്നും അരമില്ല്യന്‍ ഡോളറും പതിനൊന്ന് കിലോഗ്രാം സ്വര്‍ണ്ണവും സ്വീകരിച്ചെന്നായിരുന്നു ആരോപണം. ഫെബ്രുവരിയിലെ പട്ടാളഅട്ടമറിയ്ക്ക് ശേഷം ആദ്യമായി കഴിഞ്ഞമാസമാണ് സ്യൂച്ചിയെ വിചാരണയ്ക്കു വേണ്ടി ഒരു പൊതുഇടത്തില്‍ എത്തിക്കുന്നത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് പട്ടാളം ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കുകയായിരുന്നു. തുടര്‍ന്ന് പട്ടാളഭരണകൂടം സൂച്ചിയെ തടവിലാക്കുകയും അധികാരം പിടിച്ചെടുക്കുയുമായിരുന്നു. 800 ഓളം പേരാണ് പട്ടാളഅട്ടിമറിയ്ക്കു ശേഷം നടന്ന സംഘര്‍ഷത്തില്‍ മ്യാന്‍മറില്‍ കൊല്ലപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *