മാതാപിതാക്കൾ താമസിക്കുന്ന വീട്ടിലെ കള്ളനെ പാലായില്‍ സിസിടിവിയില്‍ കണ്ടു; പോലീസ് ഓടിച്ചിട്ട് പിടിച്ചു

വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം. പാലായിൽ താമസിക്കുന്ന മകൾ സി.സി.ടി.വി.യിൽ കണ്ട് അയൽവാസിയെ വിവരം പറഞ്ഞതോടെ അയൽവാസി പോലീസിൽ അറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പോലീസ് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി. കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്ന ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസനാണ് (32) പിടിയിലായത്.

കീഴൂർ മേച്ചേരിൽ മാത്യുവും ഭാര്യയും താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. ഓൺലൈനിൽ ജോലിചെയ്യുന്ന മകൾ കിടക്കാൻ നേരം കീഴൂരിലെ വീട്ടിലെ സി.സി.ടി.വി. മൊബൈൽ ഫോണിലൂടെ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്. രണ്ട് ക്യാമറ തുണികൊണ്ട് മൂടിയശേഷം മൂന്നാമത്തെ ക്യാമറ മൂടാൻ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *