ഭൂതകാലം ജനുവരി 21ന് സോണി എല്‍.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും.

ഷെയ്ന്‍ നിഗം ,രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം ജനുവരി 21ന് സോണി എല്‍.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും.

സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല എന്നിവരാണ് മറ്റു താരങ്ങള്‍.

പ്ലാന്‍ ടി ഫിലിംസും ഷെയ്ന്‍ നിഗം ഫിലിംസും സംയുക്തമായി നിര്‍മ്മിച്ച്‌, അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ‘ഭൂതകാലം തെരേസ റാണിയും സുനില ഹബീബും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് രചന.
ചിത്രത്തിലെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും ഷെയ്ന്‍ നിഗമാണ് നിര്‍വഹിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *