ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി, ഭാര്യയും കാമുകനുമുള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്; കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കിയതെന്ന് പൊലീസ്. കാസര്‍കോട് കുന്താപുരം അമ്ബാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ഉള്‍പ്പടെ 5 പേരെ അറസ്റ്റ് ചെയ്തു.

മദ്യത്തിന് അടിമ, നാ​ഗരാജിന് വിഷാദമെന്ന് മമത

ഭാര്യ മമത, മമതയുടെ സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തികാത്ത 2 കുട്ടികള്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുന്‍പാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പൊലീസിനു മൊഴി നല്‍കിയിരുന്നത്.

ഭാര്യയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി

എന്നാല്‍ നാ​ഗരാജിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ സംശയത്തിന് കാരണമായി. നാഗരാജിന്റെ സഹോദരി നാഗരത്ന കുന്താപുരം പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുന്‍പ് നാഗരാജ് തന്നെ ഫോണില്‍ വിളിച്ച്‌ ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്ന പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നു മമതയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *