ബാറുകള്‍ ഇനി മുതല്‍ രാവിലെ 9 മണിക്ക് തുറക്കും

സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ എക്സൈസ് വകുപ്പ് മാറ്റം വരുത്തി. ബാറുകള്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച്ച മുതലാണ് ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കാന്‍ തീരുമാനമായത്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബിവറേജസ് ഔട്ട്ലെറ്റുകള്‍ നേരത്തെ തന്നെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.

ബിവറേജുകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് ബാറുകളുടെ പ്രവര്‍ത്തന സമയം നേരത്തെയാക്കുന്നത്. ബാറുകളില്‍ മദ്യ വിതരണം പാഴ്സലായി മാത്രമായിരിക്കും നടക്കുക. ബാറുകളുടെ സമയം നീട്ടിയത് കോടതി നിർദേശം കണക്കിലെടുത്താണെന്ന് മന്ത്രി എം.വി ഗോവിന്ദൻ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *