പൊലീസിന് മൂക്കുകയറിടണം; സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

പൊലീസിനെതിരെ തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനം. കൊലപാതകം നടന്നാൽ അത് രാഷ്ട്രീയ കൊലപാതകമല്ല എന്ന് പോലിസ് ഏക പക്ഷീയമായി പറയുന്നു. ചാവക്കാട് സനൂപിന്റെ കൊലപാതകത്തിൽ ഉൾപ്പടെ പൊലീസിന്റെ അഭിപ്രായപ്രകടനം ശരിയായ രീതിയിൽ അല്ലെന്ന് സമ്മേളനത്തിൽ ആരോപണമുയർന്നു.

പൊലിസും മാഫിയകളും ഗുണ്ടകളും തമ്മിലുള്ള ബന്ധം ഭരണതിളക്കം കെടുത്തുകയാണെന്ന് സിപിഐഎം സമ്മേളനത്തിൽ വിലയിരുത്തി. പൊലീസിനെ നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കഴിഞ്ഞ കാലങ്ങളിലെ പോലെ ഫലപ്രദമായല്ല പൊലീസ് പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി.

പൊലീസിനെതിരെ ജാഗ്രത വേണം. പൊലീസ് കർശന നിലപാട് എടുക്കേണ്ട സമയത്ത് എടുത്തില്ല. മാഫിയ വിളയാട്ടങ്ങൾ തടയുന്നില്ല. ആദ്യത്തെ പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന പൊലീസിങ് അല്ല ഇപ്പോൾ ഉള്ളത് എന്നിവയാണ് സമ്മേളനത്തിൽ ഉയർന്ന മറ്റ് വിമർശനങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *