ജോജു ജോര്‍ജ്ജിനെ നായകനാക്കി, സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസ്’ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്തിറക്കി. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.
സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ- ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ആര്‍ട്ട്- ശ്രീജിത്ത് ഓടക്കാലി, സംഗീതം- ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രതാപന് കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ്-ജിഷാദ്, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ്- ജിതിന് മധു, ചീഫ് അസോ: ഡയറക്ടര്‍ കെ.ജെ വിനയന്, അസോ: ഡയറക്ടര്‍ മുഹമ്മദ് റിയാസ്.