പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കാറുണ്ടോ ?എങ്കിൽ ഗുണങ്ങൾ അറിയാം

ടെൻഷനിൽ നിന്നും സ്വയം അകന്നു നിൽക്കാൻ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അതിൽ പ്രധാനിയാണ് പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ്.വൈറ്റമിൻ സി ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും.

ഫ്രീറാഡിക്കലുകൾ മൂലമുണ്ടാകുന്ന ആന്റി ഓക്സിഡന്റ് കൂടിയാണ് വൈറ്റമിൻ സി.പാഷൻ ഫ്രൂട്ടിൽ ജീവകം എ ഉണ്ട്. ചർമത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്‌, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്‌, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിലുണ്ട്.

പാഷൻ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെൻഷനും കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷൻഫ്രൂട്ട് ജ്യൂസ്.

മറ്റു രീതികളിലും ഇത് തയ്യാറാക്കാം :പാഷൻ ഫ്രൂട്ട് പൾപ്പ് അരിച്ച് ജ്യൂസ് എടുക്കാം. പഞ്ചസാരയും വെള്ളവും ചേർത്ത് കുടിക്കാം. പൾപ്പിൽ പഞ്ചസാര ചേർത്ത് കുരു നീക്കാതെ തന്നെ കഴിക്കാം. കൂടാതെ പാഷൻ ഫ്രൂട്ട് കൊണ്ട് സ്ക്വാഷ്, ജാം, ഡെസർട്ടുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ഉണ്ടാക്കാം.

മിക്ക ആളുകൾക്കും ഈ പഴം സുരക്ഷിതമാണ്. എന്നാൽ ചിലരിൽ ഇത് അലർജി ഉണ്ടാക്കും. ലാക്ടോസ് അലർജി ഉള്ളവരിൽ ചിലപ്പോൾ പാഷൻ ഫ്രൂട്ട് അലർജിക്ക് കാരണമാകും. കാരണം പാലിൽ അടങ്ങിയ ചില പ്രോട്ടീനുകൾ പാഷൻ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാൽ അലർജി ഉള്ളവർ പാഷൻ ഫ്രൂട്ട് കഴിക്കുമ്പോൾ അല്പം ഒന്നു ശ്രദ്ധിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *