പാലക്കാട് ഒലവക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശിക്ക് നേരെയാണ് ഭർത്താവിന്റെ ആക്രമണം നടന്നത്. ക്ലാസ് മുറിയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഭർത്താവ് ബാബുരാജ് മലമ്പുഴ സ്റ്റേഷനിൽ കീഴടങ്ങി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബ്യൂട്ടീഷന് കോഴ്സ് പഠിക്കുന്ന യുവതിയെ ക്ലാസില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ആക്രമിച്ചത്. യുവതിയുടെ മേല്‍ പെട്രോളൊഴിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ പൊള്ളലേറ്റിട്ടില്ല. കുടുംബവഴക്കാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
FLASHNEWS