പട്ടയങ്ങൾ റദ്ദാക്കിയ നടപടി സിപി ഐഎം- സിപിഐ കുടിപ്പക; മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ

പട്ടയങ്ങൾ റദ്ദാക്കിയ നടപടി സി പി ഐ എം- സി പി ഐ കുടിപ്പകയുടെ ഭാഗമെന്ന് മുൻ അഡീഷണൽ തഹസിൽദാർ എം ഐ രവീന്ദ്രൻ. തന്നെ വ്യാജനാക്കിയത് വി എസ് അച്യുതാനന്ദനാണ്.

മൂന്നാറിലെ രണ്ട് പാർട്ടി ഓഫീസുകൾക്കും പട്ടയം നൽകിയത് താനാണ്. വ്യാജപട്ടയമെന്ന് പറയുന്നതിന് മുൻപ് നിയമപരമായി അന്വേഷണം നടത്തണം. എല്ലാ പട്ടയങ്ങളും അനുവദിച്ച് നൽകിയത് നിയമാനുസൃതമായിയാണ് . സർക്കാർ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം ഐ രവീന്ദ്രൻ പറഞ്ഞു.

അതേസമയം വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം സിപിഐ പോര് രൂക്ഷമാക്കുകകായാണ്. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു.

പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *