നീണ്ടകര താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍.

നീണ്ടകര(Neendakara) താലൂക്കാശുപത്രിയില്‍ മാരകായുധങ്ങളുമായി അക്രമികള്‍ എത്തിയത് മാസ്‌ക് വെക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തില്‍. കഴിഞ്ഞ 19 ന് പ്രതിയായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക്(Mask) ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി.
രണ്ടു ദിവസം മുന്‍പ് പ്രതികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ മാസ്‌ക് വെക്കാന്‍ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ശാലിനി പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മര്‍ദ്ദനം.

അതേസമയം, പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ. ചികിത്സാനിഷേധം ഉണ്ടായിട്ടില്ലെന്നും മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും കെജിഎംഒഎ വ്യക്തമാക്കി.
താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണം അപലപനീയമാണെന്ന് ചവറ എംഎല്‍എ ഡോ. സുജിത്ത് വിജയന്‍പിള്ള പ്രതികരിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *