നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല

നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആന്‍ഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക.

ഓപ്പറേറ്റിങ് സിസ്റ്റം 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.03 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സാപ്പ് ലഭിക്കാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. അല്ലെങ്കില്‍ വാട്സാപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം.

ഐ ഫോണ്‍ 4 അല്ലെങ്കില്‍ അതിന് മുന്‍പ് ആപ്പിള്‍ പുറത്തിറക്കിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വാട്സാപ്പ് ലഭ്യമാകില്ല. സാംസങ്ങ് ഗാലക്സി എസ് 2 ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നമുണ്ടാകും.. എച്ച്ടിസി സെനസേഷന്‍, എച്ച് ടിസി തണ്ടര്‍ബോള്‍ട്ട് സാംസങ്ങ് ഗൂഗിള്‍ നെക്സസ് എസ്, സോണി എറിക്സണ്‍ എക്സ്പീരിയ, എല്‍ജി ഒപ്ടിമസ് തുടങ്ങിയ ഫോണുകളിലും വരും ദിവസങ്ങളില്‍ വാട്സാപ്പ് പ്രവര്‍ത്തനം നിര്‍ത്തും.

ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സിസ്റ്റം അപ്ഗ്രേഡ് എളുപ്പത്തില്‍ ചെയ്യാം. സെറ്റിങ്സില്‍ ചെന്ന ശേഷം ജനറല്‍ തെരഞ്ഞെടുക്കുകയും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് കൊടുക്കുകയും ചെയ്താല്‍ മതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *