നാല് ലക്ഷത്തിലധികം രോഗികള്‍; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,509 പുതിയ രോഗികള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,509 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 31,528,114 ആയി ഉയര്‍ന്നു. ഇന്നലെ 640 കോവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,22,662 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ 4,03,840 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദേശീയ തലത്തില്‍ രോഗമുക്തി നിരിക്ക് 1.27 ശതമാനം ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 17,28,795 കോവിഡ് പരിശോധനകള്‍ നടന്നതോടെ ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 46,26,29,773 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,07,01,612 ആയി ഉയര്‍ന്നു. മരണനിരക്ക് 1.34 ശതമാനമാണ്.

രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 44.19 കോടിയിലെത്തി.
കുത്തിവയ്പ്പിനായി സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ 2.18 കോടിയിലധികം കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *