ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നത് 73000 ഏക്കറോളം, തീപിടിത്തമുണ്ടായത് ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയിലെ വെടിക്കെട്ടില്‍ നിന്ന്

ലോസ് ഏഞ്ചലസ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍പെട്ട് 7000 ഏക്കര്‍ വനം കത്തിനശിച്ചതിന് കാരണം ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടെന്ന് അഗ്നിശമനസേന. തീപടര്‍ന്ന് പിടിച്ചതിന് പിന്നാലെ സമീപവാസികളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചു. 500ലേറെ അഗ്നിശമനസേന അംഗങ്ങളും നാല് ഹെലിക്കോപ്ടറുകളും ശനിയായ്ച മുതല്‍ തീയണയ്ക്കാനുളള ശ്രമം നടത്തിവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

സാന്‍ ബെര്‍ണാര്‍ഡിനോയില്‍ ലിംഗഭേദം വെളിപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ പുക ഉത്പാദിപ്പിക്കുന്ന കരിമരുന്ന് ഉപകരണം ഉപയോഗിച്ചിരുന്നു. ഇതാണ് തീപിടുത്തമുണ്ടാകാന്‍ കാരണമായതെന്നും കാള്‍ ഫയര്‍ ലോ എന്‍ഫോഴ്സ്മെന്റ് ട്വിറ്ററില്‍ കുറിച്ചു. ഗര്‍ഭിണിയായ സ്ത്രീകളെ പങ്കെടുപ്പിച്ച്‌ അവര്‍ക്ക് ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് കണ്ടെത്താനാണ് ഇത്തരം ചടങ്ങുകള്‍ നടത്തിവരുന്നത്. ഇത്തരം വെടിക്കെട്ടുകളില്‍ വരുന്ന പുകയുടെ നിറമനുസരിച്ചാണ് കൂട്ടി ആണോ പെണ്ണോ എന്ന് ഇവര്‍ കണ്ടെത്തുക. നിയമവിരുദ്ധമായും അശ്രദ്ധമായും വെടിക്കെട്ട് നടത്തി തീപിടിത്തമുണ്ടാക്കിയവര്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം വെളളിയാഴ്ച ആരംഭിച്ച കാട്ടുതീ 73000 ഏക്കറോളം പടര്‍ന്നു പിടിച്ചതായി യു.എസ് വനം വകുപ്പ് അറിയിച്ചു. നിലവില്‍ 800ല്‍ അധികം അഗ്നിശമനസേന അംഗങ്ങളാണ് തീ അണയ്ക്കാനുളളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *