ട്വ​ന്‍​റി20 ലോ​ക​ക​പ്പ്​:സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ങ്ങ​ള്‍​ക്ക്​ ഇ​ന്ന്​ തു​ട​ക്കം, ഇ​ന്ത്യ-​പാ​ക്​ പോ​രാ​ട്ടം നാ​ളെ

ട്വ​ന്‍​റി20 ലോ​ക​ക​പ്പി​‍െന്‍റ സൂ​പ്പ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക്​ ശ​നി​യാ​ഴ്​​ച തു​ട​ക്ക​മാ​വും. യു.​എ.​ഇ​യി​ലെ ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ര്‍​ജ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സൂ​പ്പ​ര്‍ 12 റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ ശ​നി​യാ​ഴ്​​ച ആ​സ്​​ട്രേ​ലി​യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ര​ങ്ക​ത്തോ​ടെ​യാ​ണ്​ തു​ട​ക്ക​മാ​വു​ക. ശ​നി​യാ​ഴ്​​ച​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടും വെ​സ്​​റ്റി​ന്‍​ഡീ​സും ഏ​റ്റ​ു​മു​ട്ടും. ലോ​കം കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ-​പാ​കി​സ്​​താ​ന്‍ പോ​രാ​ട്ടം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 7.30നാ​ണ്.

​ടൂ​ര്‍​ണ​മെന്‍റി​‍െന്‍റ പ്രാ​ഥ​മി​ക റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക്​ നേ​ര​ത്തേ തു​ട​ക്ക​മാ​യി​രു​ന്നു. ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി മ​ത്സ​രി​ച്ച എ​ട്ടു ടീ​മു​ക​ളി​ല്‍​നി​ന്ന്​ സ്​​കോ​ട്​​ല​ന്‍​ഡ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, അ​യ​ര്‍​ല​ന്‍​ഡ്​ ടീ​മു​ക​ള്‍ സൂ​പ്പ​ര്‍ 12 റൗ​ണ്ടി​ലേ​ക്ക്​ മു​ന്നേ​റി​യി​ട്ടു​ണ്ട്. 12 ടീ​മു​ക​ളെ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ്​ ഇ​നി​യു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍. ​ഗ്രൂ​പ്​ ഒ​ന്നി​ല്‍ ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്​​റ്റി​ന്‍​ഡീ​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക​ എ​ന്നി​വ​യും ര​ണ്ടി​ല്‍ ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, സ്​​കോ​ട്​​ല​ന്‍​ഡ്, ന​മീ​ബി​യ​ എ​ന്നി​വ​യു​മാ​ണു​ള്ള​ത്. ഇ​രു ഗ്രൂ​പ്പു​ക​ളി​ലും മു​ന്നി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ സെ​മി​ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റും. ന​വം​ബ​ര്‍ 14നാ​ണ്​ ഫൈ​ന​ല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *