ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം നാളെ

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ചേർന്നേക്കും.ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. നാളെ രാവിലെ 11ന് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളും അഭ്യൂഹങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഉമ്മൻചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.
രണ്ട് പതിറ്റാണ്ട് മുൻപാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത് പ്രത്യേകിച്ച് സിപിഐഎമ്മിന്റെ സഹയാത്രികനായി തുടരുകയായിരുന്നു. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായിരുന്നു ചെറിയാൻ ഫിലിപ്പ്. തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നൽകുന്നില്ല എന്ന അദ്ദേഹത്തിന്റെ വിലയിരുത്തലിൽ അദ്ദേഹം പാർട്ടി മാറുകയായിരുന്നു.

അതേസമയം അദ്ദേഹ​ത്തെ തിരികെ കോൺ​ഗ്രസ് പാ‍ർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺ​ഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവ‍ർത്തകസമിതിയുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് പാ‍ർട്ടിക്ക് ശക്തിപകരുമെന്നും ചെന്നിത്തല പറഞ്ഞു. സംഘടനാ തെരഞ്ഞടുപ്പിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ അതീവ ശ്രദ്ധ വേണമെന്നും ജനപിന്തുണയുള്ള നേതാക്കൾക്ക് പാർട്ടി നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള അവസരമായി സംഘടനാ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *