ചിക്കന്‍ സ്പ്രിംഗ് റോള്‍ തയ്യാറാക്കാം

എളുപ്പത്തിൽ തയ്യാറാക്കാവുന്ന എന്നാൽ വ്യത്യസ്തമായ ചിക്കൻ സ്പ്രിംഗ് റോൾ തയ്യാറാക്കാം.

ചേരുവകൾ

ഫില്ലിംഗിന് ആവശ്യമായവ

കാരറ്റ്: 1
കാപ്സിക്കം: 1
സ്പ്രിംഗ് ഒനിയൻ: 2 തണ്ട്
വെളുത്തുള്ളി: 4 അല്ലി
സോയ സോസ്: 45 ടീസ്പൂൺ
ചിക്കൻ: 200 ഗ്രാം
ഉപ്പ് : ആവശ്യത്തിന്
കുരുമുളക്: 2 ടീ സ്പൂൺ

സ്പ്രിംഗ് റോൾ ഷീറ്റിന് വേണ്ടി

മൈദ മാവ്: 1 കപ്പ്
വെള്ളം: 2 മുതൽ 2.5 കപ്പ് വരെ
എണ്ണ: 1 ടീസ്പൂൺ
പാൽപ്പൊടി: 2 ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കനിലേക്ക് ചതച്ച വെളുത്തുള്ളി, 1 ടീസ്പൂൺ കുരുമുളക് പൊടി 23 ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഗോൾഡൻ നിിറമാകുന്നതുവരെ ചിക്കൻ വറുത്തെടുക്കുക. ഇപ്പോൾ അതേ പാനിൽ ആവശ്യത്തിന് എണ്ണ ചേർത്ത് 3 -4 ചതച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക, എല്ലാ പച്ചക്കറികളും വഴറ്റുക. സോയ സോസ് 2- 3 ടീ സ്പൂൺ ചേർക്കുക. ഇതിലേക്ക് വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിക്കുക.

സ്പ്രിംഗ് റോൾ ഷീറ്റിന് വേണ്ടിമൈദയും വെള്ളവും പാൽപ്പൊടിയും എണ്ണയും ഉപ്പും ചേർത്ത് മാവ് തയ്യാറാക്കുകഇനി മൈദ ദോശ ഉണ്ടാക്കാം.ഒരു പാൻ ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് ചുറ്റിക്കുക. ദോശ പാകമായതിനു ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റി ദോശയിൽ ഫില്ലിംഗ്വയ്ക്കുക, മാവു വെള്ളം മിശ്രിതം ഉപയോഗിച്ച് വശങ്ങൾ ഒട്ടിച്ച് കൊടുക്കുക. റോൾ ആയി മടക്കുക.എല്ലാ ദോശയ്ക്കും ഇത് ആവർത്തിക്കുക. സ്പ്രിംഗ് റോളുകൾ വറുക്കാനുള്ള എണ്ണ ചേർക്കുക. എണ്ണ ചൂടാകുമ്പോൾ സ്പ്രിംഗ് റോളുകൾ സ്വർണ്ണ തവിട്ട് നിറം ആവുംവരെ വറക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *