ചാമ്ബ്യന്‍സ് ലീഗ്: പി എസ് ജിക്ക് സമനില

ബുര്‍ഗസ്: യുവേഫ ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പി എസ് ജിക്ക് സമനില. അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തകര്‍പ്പന്‍ ജയം നേടി. റയല്‍ മാഡ്രിഡും ബൊറൂഷിയ ഡോര്‍ട്ട്മുണ്ടും വിജയപ്പട്ടികയില്‍ ഇടംനേടി. ബെല്‍ജിയന്‍ ക്ലബ്ബായ ക്ലബ് ബ്രൂഗ്, പിഎസ്ജിയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും എംബാപ്പെയും ആദ്യ ഇലവനില്‍ ഇടം പിടിച്ചെങ്കിലും 1-1 എന്ന സ്‌കോറിന് സമനിലയാകുകയായിരുന്നു. 15ാം മിനുട്ടില്‍ ആന്ദെര്‍ ഹെരേരയിലൂടെ പി എസ് ജി ആദ്യ ഗോള്‍ നേടിയെങ്കിലും 27ാം മിനുട്ടില്‍ ഹാന്‍സ് വനകേനിലൂടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്രഗ്ഗെ ഗോള്‍ മടക്കി. ബാഴ്‌സലോണ വിട്ട് പി എസ് ജിയിലെത്തിയ മെസ്സിയുടെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് മത്സരം കൂടിയായിരുന്നു ഇത്.

മറ്റൊരു മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ്ബ് ലെയ്പ്‌സിഷിനെ തകര്‍ത്തു. എസി മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഇന്റര്‍മിലാനെതിരെ റയല്‍മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ ജയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *