ഗോവയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പു സഖ്യ ചർച്ച തുടങ്ങി

പ​​നാ​​ജി: ഗോ​​വ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​സി​​പി, എം​​ഡി​​പി, ഗോ​​വ ഫേ​​ർ​​വേ​​ഡ് പാ​​ർ​​ട്ടി(​​ജി​​എ​​ഫ്പി) എ​​ന്നി​​വ​​യു​​മാ​​യി സ​​ഖ്യം രൂ​​പ​​വ​​ത്ക​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കോ​​ൺ​​ഗ്ര​​സ് ച​​ർ​​ച്ച ആ​​രം​​ഭി​​ച്ചു.
ഗോ​​വ​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള ദി​​നേ​​ശ് ഗു​​ണ്ടു റാ​​വു ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. അ​​ടു​​ത്ത വ​​ർ​​ഷം ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ഗോ​​വ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ബി​​ജെ​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​ക​​ളാ​​യി​​രു​​ന്നു ജി​​എ​​ഫ്പി​​യും എം​​ജി​​പി​​യും. 2017ൽ 17 ​​സീ​​റ്റോ​​ടെ വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യി​​ട്ടും കോ​​ൺ​​ഗ്ര​​സി​​നു സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. 13 സീ​​റ്റു​​ള്ള ബി​​ജെ​​പി പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി​​ക​​ളെ കൂ​​ട്ടു​​പി​​ടി​​ച്ച് സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ക്കു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.

അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ 13 കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ ബി​​ജെ​​പി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​ർ​​ട്ടി​​ക​​ളി​​ലേ​​ക്കു ചേ​​ക്കേ​​റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *