ഗുജറാത്ത് കലാപ കേസ്, കഴിഞ്ഞ 19 വര്‍ഷം മോദി എല്ലാം നിശ്ശബ്ദനായി സഹിക്കുകയായിരുന്നു: അമിത് ഷാ

​ഗുജറാത്ത് കലാപത്തിൽ ക്ലീൻചിറ്റ് നൽകിയതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിധിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം പുറത്തുവന്നുവന്നു. വ്യാജ കുറ്റാരോണങ്ങളില്‍ കഴിഞ്ഞ 19 വര്‍ഷമായി നരേന്ദ്ര മോദി വേദന അനുഭവിക്കുകയായിരുന്നുവെന്നും, ഭരണഘടനയെ എങ്ങനെ പിന്തുടരണമെന്നതിന് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മികച്ച മാതൃകയാണ് മോദി നൽകിയതെന്നും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ കൂട്ടിച്ചേർത്തു.

2002 ൽ നടന്ന കൂട്ടക്കൊല കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രതികണം. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പരാമര്‍ശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *