ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി; ബം​ഗ​ളൂ​രു​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. ഈ ​മാ​സം 21 വ​രെ​യാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടി​യ​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ടി​പി​ആ​ർ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന 11 ജി​ല്ല​ക​ളി​ൽ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. മു​ഖ്യ​മ​ന്ത്രി യെ​ദ്യൂ​ര​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ലോ​ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ചി​ല ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *