കോ​വി​ഡ് മു​ക്ത​രാ​യി മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ് വാ​ക്സീ​ന്‍; മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ​ന്ന​തി​ന് ശേ​ഷം മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ വാ​ക്സീ​ന്‍ എ​ടു​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ക​രു​ത​ല്‍ വാ​ക്സീ​നും ഇ​തേ സ​മ​യ​പ​രി​ധി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വി​കാ​സ് ഷീ​ൽ ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ചു.

കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി​ക്ക​ഴി​ഞ്ഞാ​ൽ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മേ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വൂ എ​ന്നാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്. ക​രു​ത​ൽ ഡോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഡോ​സ് വാ​ക്സി​നു​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഈ ​നി​ർ​ദേ​ശം സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ, വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *