കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് വൈറ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. മാത്രമല്ല, വൈറ്റ് ഹൌസ് ബാല്‍ക്കണിയില്‍വെച്ച് ട്രംപ് തന്റെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
FLASHNEWS