കോവിഡ് പ്രതിസന്ധിയിലും വ്യാവസായിക ഉന്നമനത്തിന് റെക്കോര്‍ഡ് തുക ചിലവഴിച്ചു സൗദി

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യ വ്യാവസായിക കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി ചിലവഴിച്ചത് റെക്കോര്‍ഡ് തുക. കഴിഞ്ഞ വര്‍ഷം നാലേ ദശാംശം അഞ്ച് ബില്ല്യണ്‍ ഡോളറിന്‍റെ സഹായ വിതരണം ഈ മേഖലയില്‍ നടത്തിയതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്‍റ് ഫണ്ട് അഥവാ എസ്.ഐ.ഡി.എഫ് ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കോവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ ഉന്നമനത്തിനായി വന്‍ തുക ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വ്യവസായിക സ്ഥാപനങ്ങളുടെ സഹായത്തിനായി നാലേ ദശാംശം അഞ്ച് ബില്യണ്‍ ഡോളറിന്‍റെ സഹായ വിതരണം എസ്.ഐ.ഡി.എഫ് നേരിട്ട് നടത്തി. വന്‍കിട, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായ 201 സംരഭങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചു. കോവിഡിനെ തുടര്‍ന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം നിലച്ച 86 കമ്പനികളും ഇത് വഴി സഹായം വിതരണം ചെയ്തവയില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ ഗ്രാന്‍റായും വായ്പ്പയായുമാണ് സഹായം അനുവദിച്ചത്. ഘട്ടം ഘട്ടമായാണ് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. സഹായവിതരണം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതിന് സഹായിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *