കോഴിക്കടയുടെ മറവില്‍ മദ്യവില്‍പ്പന: എക്സൈസിനെ കണ്ട് ഓടിയ പ്രതി ഡാമില്‍ വീണ് മരിച്ചു

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കുളമാവ് ഡാമില്‍ വീണാണ് അപകടം.

കോഴിക്കടയുടെ മറവില്‍ ഇയാള്‍ മദ്യം വിറ്റിരുന്നു. ഇതേക്കുറിച്ച്‌ വിവരമറിഞ്ഞ എക്സൈസ് സംഘം ഇവിടെ രിശോധനയ്ക്ക് എത്തുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം എടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *