‘കോള്‍ഡ് കേസി’ന് പിന്നാലെ പൃഥ്വിരാജിന്റെ ‘ഭ്രമ’വും ഒടിടിയിലേക്ക്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമവും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങള്‍ എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലായ കേരള ബോക്‌സ് ഓഫീസാണ് ഒടിടി റിലീസിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ആമസോണ്‍ പ്രൈമിലായിരിക്കും റിലീസ് ചെയ്യാന്‍ സാധ്യതയെന്നും റപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. 460 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ക്ഷന്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *