കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു

കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു. പുതുതായി 11 കേസുകളാണ് രാജ്യത്ത് വ്യാഴഴ്ച റിപ്പോർട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായ ഡോ. തെരേസ ടോം പറഞ്ഞു. ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകൾ റിപ്പോർട്ട് ചെയ്‌ത പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.

ലാംഡ വകഭേദം എങ്ങനെയാണു പടർന്ന് പിടിക്കുന്നതെന്നും കൊവിഡ് വാക്‌സിനോട് അവ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്‌ധർ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. ഇപ്പോൾ വളരെ കുറച്ച് ലാംഡ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതേയുള്ളുവെന്നും തെരേസ പറഞ്ഞു.

ലാംഡ വകഭേദം എം.ആർ.എൻ.എ. വാക്‌സിനുകളായ ഫൈസർ – ബയോൺടെക്, മോഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതിനായി ന്യൂയോർക്ക് സർവകലാശാല ജൂലൈയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദതെക്കൻ ഭീകരനായ ലാംഡ വകഭേദം മുപ്പതിലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇത് വരെ ആറ് ലാംഡ കേസുകളാണ് യു.കെ.യിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കൊവിഡ്‌ കേസുകളുടെയും സാമ്പിളുകൾ ലാംഡയുടേതാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *