കനറാ ബാങ്കില്‍ നിന്നും 8 കോടി തട്ടിയ സംഭവം; പ്രതി കുടുംബത്തോടൊപ്പം പിടിയില്‍

കനറാ ബാങ്കില്‍ നിന്നും 8 കോടി 13 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ജീവനക്കാരന്‍ പിടിയില്‍. ഒളിവിലായിരുന്ന പ്രതിയെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി വിജീഷ് വര്‍ഗീസ് മൂന്ന് മാസമായി ഒളിവില്‍ കഴിയുകയാണ്.

തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു വിജീഷ്. പിടിയിലാവുമ്പോള്‍ ഭാര്യയും രണ്ട് കുട്ടികളും പ്രതികള്‍ക്കൊപ്പമുണ്ട്. ഇവരുമായി സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.

എട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്‍പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാര്‍ നടത്തിയ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ മാനേജര്‍, അസി. മാനേജര്‍, എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിക്ഷേപകരുടെ പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *