ഓറഞ്ച് ഐസ് ക്രീം

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഓറഞ്ച് ഐസ് ക്രീം. വീട്ടില്‍ പെട്ടെന്നുണ്ടാക്കാവുന്ന ഓറഞ്ച് ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഓറഞ്ച് ഐസ് ക്രീം

ആവശ്യമായ സാധനങ്ങള്‍

ഓറഞ്ച് – 3 എണ്ണം
വിപ്പിങ് ക്രീം – 1കപ്പ്
പഞ്ചസാര പൗഡര്‍/ മില്‍ക്ക് മെയ്ഡ് – 1/2കപ്പ്‌
ലെമണ്‍ ജ്യൂസ് – 1ടേബിള്‍ സ്പൂണ്‍
ലെമണ്‍ സെസ്റ്റ് – 1ടേബിള്‍ സ്പൂണ്‍
ഓറഞ്ച് കളര്‍ – 1ഡ്രോപ്പ്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് കൈകൊണ്ട് പിഴിഞ്ഞു നീരെടുക്കുക.ഇതിലേക്ക് പഞ്ചസാര/മില്‍ക്ക് മെയ്ഡ് ചേര്‍ത്തു മിക്സ് ചെയ്തു വെക്കുക.വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് അതിലേക്ക് ഓറഞ്ച് മിക്സ് ചേര്‍ത്തു ബീറ്റ് ചെയ്യുക .ശേഷം ലെമണ്‍ ജ്യൂസ് ,ലെമണ്‍ സിസ്റ്റ് മിക്സ് ചെയ്തു 3/4മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം എടുത്ത് വീണ്ടും ബീറ്റ് ചെയ്ത് 5/6മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *