ഒരു നടന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാൻ എവിടെയും പറയാത്തത് ബോധപൂർവമായി ചിന്തിക്കുന്ന ഒരു കാര്യമല്ല, രജീഷ വിജയൻ

ആസിഫലിയുടെ നായികയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രജീഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ താരത്തിന് മികച്ച നടിക്കുളള പുരസ്‌കാരവും എത്തിയിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു തുടര്‍ന്ന് തരാം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചതും. അടുത്തിടെ തമിഴില്‍ ധനനുഷിന്റെ നായികയായി ഗംഭീര അരങ്ങേറ്റമാണ് രജീഷ കാഴ്ച വെച്ചത്. എന്നാല്‍ തെലുങ്കിലേക്കുള്ള അരങ്ങേറ്റത്തിന് ഉള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം.

എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖ പരിപാടിയില്‍ തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച്‌ തുറന്നു പറയുകയാണ് രജീഷ വിജയന്‍.

ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്ബോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് രജീഷ് വെളിപ്പെടുത്തുകയാണ്.

ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ മോഹമുള്ള നിരവധി നടന്മാര്‍ ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത് അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്ബോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *