‘എക്സ്യുവി 700’ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് എക്സ്യുവി 700 (എക്സ്യുവി, സെവന്‍ ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ആത്മവിശ്വാസവും ധൈര്യവും ആഗോള ശക്തികേന്ദ്രവുമായി ഉയരുന്ന ഇന്ത്യയുടെ ആഗോള പ്രതീകമായി എക്സ്യുവി 700 അവതരിപ്പിച്ചത്.

ക്രാഫ്റ്റ് ചെയ്ത രൂപങ്ങള്‍, മനോഹരമായ ഇന്‍റീരിയറുകള്‍, അസാധാരണമായ യാത്രാ സുഖം എന്നിവയുമായാണ് എക്സ്യുവി 700 വരുന്നത്. ഉല്‍സവ സീസണ് മുമ്പ് തന്നെ ബുക്കിങ് ആരംഭിക്കും. ഡീസല്‍, ഗാസോലിന്‍, മാനുവല്‍, ഓട്ടോമാറ്റിക്ക് വേരിയന്‍റുകളില്‍ ലഭ്യമാണ്. അഞ്ച്, ഏഴ് സീറ്ററുകളുണ്ട്. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലും ലഭ്യമാണ്.

ഒഴിവാക്കാനാവാത്ത സാന്നിധ്യം, മികച്ച അനുഭവം, ആവേശകരമായ പ്രകടനം, ലോകോത്തര സുരക്ഷ, സൈ-ഫൈ സാങ്കേതികവിദ്യ തുടങ്ങിയവ എക്സ്യുവി 700 ബെഞ്ച്മാര്‍ക്കുകളെ നിര്‍വചിക്കാന്‍ സജ്ജമാക്കി. ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ഇതുവരെയില്ലാത്ത അനുഭവം പകരും. അഞ്ചു സീറ്റിന്‍റെ നാലു മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്‍റുകളുടെ വില പ്രഖ്യാപിച്ചു. എംഎക്സ് ഗാസോലിന് 11.99 ലക്ഷം രൂപ, എംഎക്സ് ഡീസലിന് 12.49 ലക്ഷം, അഡ്രെനോഎക്സ് എഎക്സ്3 ഗാസോലിന് 13.99 ലക്ഷം, അഡ്രെനോഎക്സ് എഎക്സ്5 ഗാസോലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. മറ്റു വേരിയന്‍റുകളുടെ വില ഉടന്‍ പ്രഖ്യാപിക്കും.

ഒഴിവാക്കാനാകാത്ത സാന്നിധ്യത്തോടെ നൂതനമായ, സാഹസികതയ്ക്ക് തയ്യാറായ വാഹനങ്ങള്‍ സൃഷ്ടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് തികഞ്ഞ അഭിനിവേശമാണെന്നും 2026 ഓടെ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഒമ്പത് പുതിയ ആവേശകരമായ എസ്യുവികളുമായി ഈ വിഭാഗത്തെ നയിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും തങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായ എക്സ്യുവി700 സാങ്കേതികവിദ്യ, അസാധ്യമായത് പര്യവേക്ഷണം ചെയ്യാന്‍ ആളുകളെ സാധ്യമാക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ.്അനിഷ് ഷാ പറഞ്ഞു.

എപ്പോഴെങ്കിലും ഒരിക്കല്‍ ഒരു വാഹനം അതിന്‍റെ ഉല്‍പ്പാദകന്‍റെ ഗതി മാറ്റാന്‍ വരും, ഈ പ്രക്രിയയില്‍ അത് ആ വിഭാഗത്തെ തന്നെ മാറ്റും എക്സ്യുവി700 ഇന്ത്യയില്‍ എസ്യുവിയില്‍ മഹീന്ദ്രയുടെ പുതിയൊരു യുഗം തന്നെ തുറക്കുകയാണെന്നും സവിശേഷതകള്‍, സാങ്കേതികവിദ്യ, ഡിസൈന്‍ എന്നിവയില്‍ തങ്ങള്‍ പുതിയൊരു തലം സൃഷ്ടിച്ചിരിക്കുകയാണെന്നും പുതിയ എക്സ്യുവി700 ഉപഭോക്താക്കള്‍ക്ക് എന്നത്തേക്കും നിലനില്‍ക്കുന്ന സമ്മാനമാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ ആന്‍ഡ് ഫാം വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *