ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടില്‍

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട തിരഞ്ഞെടുപ്പ് മറ്റന്നാള്‍. നാലാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 27ശതമാനം പേരും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. ആകെയുള്ള 621 സ്ഥാനാര്‍ഥികളില്‍ 121 സ്ഥാനാര്‍ഥികള്‍ ഗുരുതര ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. 37 ശതമാനം സ്ഥാനാര്‍ഥികള്‍ കോടിശ്വരന്മാര്‍ ആണെന്നും റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 27 ശതമാനം പേരും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്. 37 ശതമാനം പേര്‍ കോടിശ്വരന്മാര്‍ ആണെന്നും എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ 59 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 621 പേരില്‍ 167 സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട് ഇതില്‍ 121 പേരാണ് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരായിട്ടുള്ളത്.കോണ്‍ഗ്രസില്‍ നിന്നുള്ള 58 സ്ഥാനാര്‍ത്ഥികളില്‍ 31 പേരും, സമാജ്വാദിയില്‍ നിന്നുള്ള 57 സ്ഥാനാര്‍ത്ഥികളില്‍ 30 ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നുള്ള 59 സ്ഥാനാര്‍ത്ഥികളില്‍ 26 പേരും ബിജെപിയില്‍ നിന്നുള്ള 57 സ്ഥാനാര്‍ത്ഥികളില്‍ 23 പേരും എഎപിയിയുടെ 45 സ്ഥാനാര്‍ത്ഥികളില്‍ 11 പേരും തങ്ങളുടെ സത്യവാങ്മൂലത്തില്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 621 സ്ഥാനാര്‍ഥികളില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ , സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ട്… ഇതില്‍ , ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്ന രണ്ട് പേര്‍ ഉള്‍പ്പെടുന്നു… കൂടാതെ, അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളും 14 പേര്‍ക്കെതിരെ വധശ്രമവുമായി ബന്ധപ്പെട്ട കേസുകളും നിലനില്‍ക്കുന്നുണ്ട്. മൊത്തം 621 സ്ഥാനര്‍ത്ഥികളില്‍ 231 പേര്‍ കോടിശ്വരന്മാരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *