ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31; മരണം 80

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,624 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂർ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂർ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസർഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 112 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 19,487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പർക്കഉറവിടം വ്യക്തമല്ല. മലപ്പുറം 3,360, തൃശൂർ 2,680, പാലക്കാട് 1,587, കോഴിക്കോട് 2,090, എറണാകുളം 2,025, കൊല്ലം 1,366, കണ്ണൂർ 1,176, ആലപ്പുഴ 1,106, കോട്ടയം 1,045, തിരുവനന്തപുരം 879, കാസർകോട് 693, പത്തനംതിട്ട 602, വയനാട് 515, ഇടുക്കി 363 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കാസർകോട് 18, പത്തനംതിട്ട, കണ്ണൂർ 13 വീതം, വയനാട് ഏഴ്, എറണാകുളം, തൃശൂർ ആറുവീതം, കൊല്ലം അഞ്ച്, കോട്ടയം നാല്, തിരുവനന്തപുരം, കോഴിക്കോട് രണ്ടുവീതം, ആലപ്പുഴ, മലപ്പുറം ഒരു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *