ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ ചിത്രം ചെല്ലോ ഷോയിലെ ബാലതാരം രാഹുല്‍ കോലി അന്തരിച്ചു

ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി (15) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു.

ചെല്ലോ ഷോയിലെ ആറ് ബാലതാരങ്ങളില്‍ ഒരാളായിരുന്നു.
ഞായറാഴ്ചയോടെ തുടര്‍ച്ചയായി പനി വരികയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതായി പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രാമു കോലിയുടെ മൂത്ത പുത്രനാണ് രാഹുല്‍.

സംവിധായകന്‍ പാന്‍ നളിന്‍്റെ ആത്മാംശമുള്ളതാണ് സിനിമ. ഒമ്ബത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലന്‍ സിനിമ പ്രൊജക്ടര്‍ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച്‌ സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് സിനിമ ദൃശ്യവത്കരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *