അഹല്യക്ക് നൃത്താവിഷ്‌കാരവുമായി മേതില്‍ ദേവിക

ഇതിഹാസ കാവ്യമായ രാമായണത്തിലെ അഹല്യയെന്ന കഥാപാത്രത്തിന് മോഹിനായട്ടത്തിലൂടെ വ്യത്യസ്തമായ ഒരു പുനരാവിഷ്കാരം നൽകുകയാണ് പ്രശസ്ത മോഹിനിയാട്ടം നർത്തകി മേതിൽ ദേവിക.
ഇതിഹാസ കാവ്യത്തിൽ നിന്നും അഹല്യയെ യഥാർഥ ലോകത്തെത്തിച്ചുകൊണ്ടുളളഈനൃത്താവിഷ്കാരത്തിന് സംഗീതമൊരുക്കിയിരിക്കുന്നതും ദേവിക തന്നെയാണ്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമ്പൂർണ ഡാൻസ് ക്രിയേഷൻസിന് വേണ്ടി ഒരുക്കിയ ഈ നൃത്താവിഷ്കാരം മെയ് പത്തിന് ഷാലെ ഡോട്ട് കോമിലൂടെ അവതരിപ്പിക്കും. കൊറോണ ബാധിച്ച് ഏകാന്തതയിൽ കഴിഞ്ഞ നാളുകളിൽ നിന്നുളള പ്രചോദനമുൾക്കൊണ്ടാണ് നർത്തകി അഹല്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തികച്ചും പരീക്ഷണാത്മകമെന്ന് പറയുന്ന ഈ നൃത്താവിഷ്കാരത്തിൽ അഹല്യക്ക് മറ്റൊരുവ്യാഖ്യാനം നൽകുന്നതിലോ, ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനോ അല്ല താൻ ശ്രദ്ധ നൽകിയിരിക്കുന്നതെന്ന് ദേവിക പറയുന്നു. മറിച്ച്, മോഹിനിയാട്ടമെന്ന കലാരൂപത്തിലേക്കും അത് ചിട്ടപ്പെടുത്തുന്നതിനുമായിരുന്നു പ്രാമുഖ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *