അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ‘മെമ്പർ രമേശന്‍ 9-ാം വാര്‍ഡി’ന്റെ റിലീസ് ഫെബ്രുവരി 18ന്

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന പുതിയ ചിത്രം ‘മെമ്പർ രമേശന്‍ 9-ാം വാര്‍ഡി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അര്‍ജുന്‍ അശോകന്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമയുടെ റിലീസ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ഗാനങ്ങള്‍ക്ക് എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആര്യന്‍, നിത്യ മാമെന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച അലരെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൈലാസ് മേനോനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അര്‍ജുന്‍ അശോകന് പുറമെ മാമുക്കോയ, സാബു മോന്‍, ചെമ്ബന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ആന്റോ ജോസ് പെരേര എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കല്‍ വാഴൂര്‍ ജോസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *