തെക്കന്‍ ലെബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിനെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചു.ഹിസ്ബുള്ളയുടെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഐഡിഎഫ് കരയാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ അറിയിച്ചു.
ഈ തീവ്രവാദ കേന്ദ്രങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലാണ് സ്ഥിതിചെയ്യുന്നതെന്നും വടക്കന്‍ ഇസ്രായേലിലെ ഇസ്രായേല്‍ കമ്മ്യൂണിറ്റികള്‍ക്ക് ഭീഷണിയാണെന്നും ഇസ്രായേല്‍ സേന പറഞ്ഞു.
പേജര്‍ ആക്രമണം, രണ്ടാഴ്ചത്തെ വ്യോമാക്രമണം, കഴിഞ്ഞയാഴ്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ കൊലപാതകം എന്നിവയെ തുടര്‍ന്നാണ് ഇസ്രയേലിന്റെ കര ആക്രമണം.
ഇസ്രായേല്‍ നടത്തിയ തീവ്രമായ വ്യോമാക്രമണങ്ങള്‍ നിരവധി ഹിസ്ബുള്ള കമാന്‍ഡര്‍മാരെ ഉന്മൂലനം ചെയ്യുകയും 1,000 സാധാരണക്കാരെ കൊല്ലുകയും ഒരു ദശലക്ഷം ആളുകളെ അവരുടെ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ലെബനീസ് സര്‍ക്കാര്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ലെബനന്റെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ബെക്കാ താഴ്വരയിലും ബെയ്റൂട്ടിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 95 പേര്‍ കൊല്ലപ്പെടുകയും 172 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്റെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചൊവ്വാഴ്ച രാവിലെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.