ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന 49-ാമത് ത്രിദിന ജി -7 ഉച്ചകോടി ഇന്നലെ സമാപിച്ചു. യുക്രെയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ ഒറ്റപ്പെടുത്തിയും നേതാക്കള്‍ ഒറ്റക്കെട്ടായി നിലപാട് വ്യക്തമാക്കി.
യു .എസ്, ജപ്പാന്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്ബന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. കിഴക്കന്‍ യുക്രെയിനിലെ തന്ത്രപ്രധാനമായ ബഖ്മുത് നഗരം തങ്ങള്‍ സ്വന്തമാക്കിയെന്ന് റഷ്യ ഇന്നലെ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത യുക്രെയിന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി ഈ വാദം തള്ളി. മാദ്ധ്യമങ്ങളോട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് അദ്ദേഹം വിസമ്മതിച്ചു. അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡന് യുക്രെയിന് 375 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
