സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് വി.എം. സുധീരൻ

കൊച്ചി: സർക്കാരിന്റെ താൽപര്യം സംരക്ഷിക്കേണ്ട ആളാണ് അഡ്വക്കേറ്റ് ജനറലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.അഭിഭാഷകരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ.എജിയുടെ ഓഫിസ് vmsഒരു ഭരണഘടനാ സ്ഥാപനമാണ്. സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ടിട്ടുള്ള ആളാണ് എജി. അതിനായിട്ടാണ് അദ്ദേഹം നിലകൊള്ളേണ്ടത്. എജി സർക്കാരിനായി നിലകൊള്ളുമ്പോൾ കുടുംബാംഗങ്ങൾ സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നും സുധീരൻ പറഞ്ഞു.



Sharing is Caring