റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. അല്‍ സയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സല്‍വയില്‍ ആണ് അപകടം ഉണ്ടായത്. ദമാമില്‍ താമസിയ്ക്കുന്ന വരാണ് മരിച്ചത്. ഇവര്‍ ദല്ലയിലെ ഒരു എസി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ കൊല്ലം സ്വദേശികളും ഒരാള്‍ ആലപ്പുഴ സ്വദേശിയും ആണ്. ആലപ്പുഴ സ്വദേശി വട്ടപപള്ളി ഇഖ്ബാലിന്റെ മകന്‍ ന്യൂമാന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജോലിയുടെ ഭാഗമായാണ് ഇവര്‍ സല്‍വയില്‍ എത്തിയത്. ജോലികള്‍ പൂര്‍ത്തീകരിച്ച് ദമാമിലേയ്ക്ക് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഒരു വാനില്‍ ആയിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. വാന്‍ ട്രെയ്‌ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അഞ്ച് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു