സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ മുറ്റത്തു നിന്ന തെങ്ങു വീണ് വിദ്യാര്‍ഥി മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാര്‍ഥി വിജിന്‍ അഹമ്മദാണ് മരിച്ചത്. പരിക്കേറ്റ ദീക്ഷിതിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. 

കോഴിക്കോട് മേഖലയില്‍ ഉച്ചകഴിഞ്ഞ് ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കനത്ത കാറ്റില്‍ തെങ്ങ് വീഴുകയായിരുന്നു. വിദ്യാര്‍ഥിയുടെ മൃതദേഹം മിംസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

 


Sharing is Caring