സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണു: അഞ്ച് കുട്ടികള്‍ മരിച്ചു

20502കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ റോഡരികില്‍നിന്ന കൂറ്റന്‍മരം കടപുഴകി വീണു മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു കുട്ടികള്‍ക്കു പരിക്കേറ്റു. ഡ്രൈവറും ബസിലെ സഹായിയായ ആയയും ഒരു വിദ്യാര്‍ഥിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


കോതമംഗലം- മൂവാറ്റുപുഴ റൂട്ടില്‍ കറുകടത്തുള്ള വിദ്യാവികാസ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ(26-06-2015) ഉച്ചകഴിഞ്ഞ് 3.30ന് സ്‌കൂളില്‍നിന്നു കുട്ടികളുമായി മടങ്ങുന്നതിനിടെ വൈകുന്നേരം 4.25ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടിക്കു സമീപമാണ് അപകടം. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കൂറ്റന്‍ വാകമരം റോഡിന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന ബസിന്റെ നടുഭാഗത്തേക്കു കടപുഴകി വീഴുകയായിരുന്നു.


മൂന്നാം ക്ലാസ് വിദ്യാര്‍ഥി പിടവൂര്‍ കാരോത്തുകുഴി അമിന്‍ ജാബിര്‍ (എട്ട്), ആറാം ക്ലാസ് വിദ്യാര്‍ഥിനി നെല്ലിമറ്റം ചിറ്റായത്ത് ഈസ സാറ എല്‍ദോസ് (11), എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തുകുഴി മാത്തന്‍മോളേല്‍ ജോഹന്‍ ജഗി (13), യുകെജി വിദ്യാര്‍ഥിനി കോഴിപ്പിള്ളി ഇഞ്ചൂര്‍ ആലിങ്കമോളത്ത് എ കൃഷ്‌ണേന്ദു (അഞ്ച്), അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍പടി പുന്നയ്ക്കല്‍ ഗൗരി (10) എന്നിവരാണു മരിച്ചത്.


Sharing is Caring