സ്വത്ത് തര്‍ക്കം: ബെംഗളൂരുവില്‍ മകന്‍ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി


murder

മകന്‍ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ബെംഗളൂരു ദൂതനഹള്ളി സ്വദേശി മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. അത്താഴത്തിനു ശേഷം നടക്കാന്‍ പോയ മുനികൃഷ്ണപ്പയെ മകന്‍ മോഹന്‍കുമാര്‍ (45) പിന്തുടര്‍ന്ന് ബേസ്ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.


സംഭവത്തിനു ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. നാട്ടുകാരാണ് ഗുരുതരമായി പരുക്കേറ്റ മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് മരണപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത ഇന്ദിരാനഗര്‍ പോലീസ് മോഹന്‍കുമാറിനായി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്.

online news portal



Sharing is Caring