
കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം സൈബര്‍ അതിക്രമത്തിനെതിരെ കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു.

ചില യുട്യൂബ് ചാനലുകള്‍ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
