
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മാണം ആരംഭിച്ച ബെയ്‌ലി പാലം ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയായി.സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.
പാലനിര്‍മ്മാണം പൂര്‍ത്തിയായതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് കഴിഞ്ഞ മൂന്നുദിവസവും ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
