സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി


എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

online news portal



Sharing is Caring