
നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ ലെെംഗികാതിക്രമം ആസൂത്രണം ചെയ്തതിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. കുറ്റകൃത്യത്തിന് സെക്യൂരിറ്റി റൂം തയ്യാറാക്കി വെക്കാൻ സുരക്ഷാ ജീവനക്കാരനോട് പ്രതികൾ നിർദ്ദേശിക്കുകയും ആവശ്യത്തിന് വെള്ളവും ബെഡ്ഷീറ്റും ആവശ്യപ്പെടുകയും ചെയ്തു. കൃത്യത്തിന് ശേഷം പ്രതികൾ സെക്യൂരിറ്റി റൂമിൽ ഇരുന്ന് മദ്യപിക്കുകയും ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അതിജീവിത പരാതി നൽകില്ല എന്നാണ് പ്രതികൾ കരുതിയെങ്കിലും അന്വേഷണം തുടങ്ങിയതോടെ സഹായത്തിനായി പ്രതികൾ രാഷ്ട്രീയ നേതാക്കളെയടക്കം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് പ്രതികൾ എല്ലാവരെയും കോളേജിൽ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് കൊണ്ടുവന്നത്.

